നാലു പെണ്ണുങ്ങള് ചേര്‍ന്നു ഒരു വനിത സംരംഭം തുടങ്ങുന്നു എന്നറിഞ്ഞപ്പോള്‍ ആരും അധികമൊന്നും പ്രതീക്ഷിച്ചില്ല. സ്ത്രീകള്‍ക്കുള്ള ഫിറ്റ്നസ് കേന്ദ്രം ആണെന്നറിഞ്ഞപ്പോള്‍ അടുത്ത ശങ്ക, ഇത് വിജയിക്കുമോ എന്നതായി. എന്നാല്‍ ആര്‍ക്കും അധികം ചിന്തിക്കാന്‍ ഇട കൊടുക്കാതെ വിജയകരമായി മുന്നേറുകയാണ് ഇന്ന് ഈ സംരംഭം.
എയര്‍ഫേഴ്സില്‍ നിന്നു വിരമിച്ച ഉദ്യോഗസ്ഥരുടെ ഭാര്യമാര്‍ ചേര്‍ന്ന് കോഴിക്കോട് ഈസ്റ്റ് ഹില്ലില്‍ ആരംഭിച്ച ഫിറ്റ്നസ് കേന്ദ്രമാണ് സിനര്‍ജി. വനിതകള്‍ക്ക് മാത്രമായി തുടങ്ങിയ നഗരത്തിലെ ആദ്യത്തെ ഫിറ്റ്നസ് കേന്ദ്രമാണ് സിനര്‍ജി.
സിന്ധു ഹരി, നന്ദിനി സദാനന്ദന്, രാധിക ഗോപന്, ഗീത ഉണ്ണികൃഷ്ണന് എന്നിവരാണ് സിനര്‍ജിയുടെ ചുക്കാന്‍ പിടിക്കുന്നവര്‍. എയര്‍ഫോഴ്സില്‍ നിന്നു വിരമിച്ച ഭര്ത്താക്കന്മാരുടെ കൂടെ നാട്ടിലെത്തിയ ഈ വനിതകള്‍ കാലത്തിനൊത്തൊരു സംരംഭം ഇതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഫിറ്റ്നസ് സ്ഥാപനവുമായി ഇറങ്ങിത്തിരിച്ചത്.
മിക്സഡ് ജിംനേഷ്യങ്ങളിലേക്ക് പോകാന്‍ മടിക്കുന്നവര്‍ക്ക് അനുഗ്രഹമാണ് ഈസ്റ്റ്ഹില്ലിലെ സിനര്‍ജി. യോഗ, എയറോബിക്സ് എന്നിവയിലും പരിശീലനം നല്കുന്നു. നാലുവര്‍ഷം മുന്‍പ് ആരംഭിച്ച സിനര്‍ജിയില്‍ വിവിധ മേഖലയിലുള്ള നൂറ്റമ്പതോളം പേര് അംഗങ്ങളാണ്.