പുരുഷന്മാരുടെ കുത്തകയാണ് റോയല്‍ എന്‍ഫീല്‍ഡ് എന്ന സാമൂഹിക ചിന്താഗതിക്ക് ഇനി കടിഞ്ഞാണിടാം. ബുള്ളറ്റ് റൈഡിങും ബുള്ളറ്റ് ഓടിച്ചു അതിദൂര ദേശങ്ങളിലേക്ക് ഉള്ള യാത്രയും ഷൈനി രാജ് കുമാര്‍ എന്ന പെണ്‍കരുത്തിനു വെറും നിസ്സാരകാര്യം. തന്റെ ഇരുപതാം വയസ്സില്‍ ബുള്ളറ്റില്‍ തുടങ്ങിയ യാത്രകളോടുള്ള ഭ്രമം ഷൈനി ഇന്നും അവസാനിപ്പിച്ചിട്ടില്ല. രാജ്യത്തെ ഒട്ടുമിക്ക എല്ലാ സംസ്ഥാനങ്ങളിലും ഷൈനി ബുള്ളറ്റില്‍ തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു
റോയല്‍ എന്‍ഫീല്‍ഡിന്റെ 4 ബുള്ളറ്റുകളാണ് ഷൈനിയുടെ ശേഖരണത്തില്‍ ഉള്ളത്. എന്‍ഫീല്‍ഡിന്റെ ഓഫ് റോഡ് ബൈക്ക്, ഹിമാലയന്‍ വിപണിയില്‍ ഇറങ്ങിയ ഉടന്‍ സ്വന്തമാക്കിയ ആദ്യ മലയാളിയും ഷൈനി തന്നെ.
ഇന്ത്യയിലെ നോര്‍ത്ത്ഈസ്റ്റ് സംസ്ഥാനങ്ങള്‍ ഒഴിച്ച് ബാക്കി എല്ലായിടത്തും ഷൈനി ബുള്ളറ്റില്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തന്റെ യാത്രകളില്‍ ഏറ്റവും വലിയ കരുത്ത് സ്വന്തം ഭര്‍ത്താവാണെന്ന് പറയാനും ഷൈനിക്ക് മടിയില്ല.
പുതിയ തലമുറയിലെ വനിതകള്‍ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങേണ്ടവര്‍ അല്ലെന്നും സ്ത്രീപുരുഷസമത്വം ആണ് സമൂഹത്തിന്റെ നട്ടെല്ല് എന്നും ഷൈനി സമൂഹത്തോട് പറയാതെ പറയുന്നു.