പനജി: ഐഎസ്എല്ലില്‍ ആദ്യപാദ സെമിയില്‍ എഫ്സി ഗോവ-ചെനയിന് എഫ്സി മത്സരം സമനിലയില്‍. ഗോവയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്.64ാം മിനിറ്റില്‍ ഗോവയ്ക്കായി മാനുവല്‍ ലാന്‍സറോട്ടെ ബ്രുണോയും ചെന്നൈയിനായി 71ാം മിനിറ്റില്‍ അനിരുദ്ധ ഥാപയുമാണ് ഗോളുകള്‍ നേടിയത്.
ചെന്നൈയില്‍ നടക്കുന്ന രണ്ടാം പാദ മത്സരത്തില്‍ ഗോള്‍രഹിത സമനില വന്നാല്‍ ചെനയിനു ഫൈനലിലേക്ക് കടക്കാം.