ബംഗളൂരു: ഐഎസ്എൽ നാലാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. രണ്ടാംപാദ സെമിയിൽ ബംഗളൂരു എഫ് സി ഇന്ന് പൂനെയെ നേരിടും. ആദ്യപാദ സെമിയിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഗോൾരഹിത സമനില ആയിരുന്നു ഫലം.
മിക്കു,നായകൻ സുനിൽ ഛേത്രി എന്നിവരുടെ മികവിലാണ് ബംഗളൂരുവിന്റെ മുന്നേറ്റം. സൂപ്പർ സ്ട്രൈക്കർ മാഴ്സലീഞ്ഞ്യോയെ കേന്ദ്രീകരിച്ചാകും പൂനെയുടെ മുന്നേറ്റങ്ങൾ.
ആദ്യ പാദത്തിൽ ഗോൾരഹിത സമനില നേടിയതിനാൽ ഇരുവർക്കും ഞായറാഴ്ച്ച നടക്കുന്ന രണ്ടാം പാദ മത്സരം നിർണ്ണായകമാവും. അനുവദിച്ച സമയത്തിനുള്ളിൽ ഗോൾ നേടാനായാൽ, സമനിലയാണെങ്കിൽ കൂടി എവെ മാച്ച് കളിക്കുന്ന പൂനെ സിറ്റിക്കാവും ഫൈനലിലേക്കുള്ള വാതിൽ തുറക്കുക.
ഇതിന് മുൻപ് മൂന്ന് തവണ ഏറ്റുമുട്ടിയതിൽ, രണ്ട് മത്സരങ്ങളും ഗോൾരഹിതസമനിലയിൽ കലാശിച്ചപ്പോൾ ഒരു മത്സരത്തിൽ ബംഗളൂരു വിജയിച്ചു. (1-0)
രാത്രി എട്ടിന് ബംഗളൂരുവിലാണ് മത്സരം.