ബംഗളൂരു: ബെംഗളൂരു എഫ്സി ഐഎസ്എൽ നാലാം സീസണിന്റെ ഫൈനലിൽ. ഇന്ന് നടന്ന രണ്ടാം പാദ സെമി മത്സരത്തിൽ പൂനെയെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ബെംഗളൂരു കലാശപ്പോരാട്ടത്തിന് അർഹത നേടിയത്.
ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഹാട്രിക്കാണ് ബെംഗലൂരുവിന് ഉജ്ജ്വല ജയം സമ്മാനിച്ചത്.
15-ാം മിനിറ്റിൽ ഉജ്ജ്വല ഹെഡ്ഡറിലൂടെയാണ് ഛേത്രി ബെംഗളൂരുവിന്റെ ആദ്യ ഗോൾ നേടിയത്. 65-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ ഛേത്രി പട്ടിക ഉയർത്തി. 89-ാം മിനിറ്റിലാണ് ഛേത്രി ഹാട്രിക് തികച്ചത്.
ജോനാഥൻ ലൂക്കയുടെ വകയാണ് പൂനെയുടെ ആശ്വാസ ഗോൾ. പൂനെയിൽ നടന്ന ആദ്യ പാദ സെമിയിൽ ഇരു ടീമും ഗോൾരഹിത സമനിലയിൽ പരിഞ്ഞിരുന്നു.