ഇന്‍ഡിഗോയുടെ 47 വിമാനങ്ങള്‍ എന്ജിന് തകരാറിനെ തുടര്‍ന്ന് റദ്ദാക്കി. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഇന്‍ഡിഗോയുടെ എട്ട് എ320 നിയോ എയര്‍ക്രാഫ്റ്റിലെ എന്‍ജിനുകള്‍ക്കാണ് തകരാര്‍ കണ്ടെത്തിയത്. ഗോഎയര്‍ കമ്പനിയുടെ മൂന്നു വിമാനങ്ങളും സമാന തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റദ്ദാക്കി. ഇന്‍ഡിഗോ 47 ഫ്ളൈറ്റുകള്‍ റദ്ദാക്കിയതായി ഔദ്യോഗിക വെബ്സൈറ്റില്‍ അറിയിപ്പു നല്‍കിയിട്ടുണ്ട്.
വിമാനം റദ്ദാക്കിയത് അറിയാതെ യാത്രക്ക് തയ്യാറായെത്തിയ നിരവധി പേര് വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗലുരു, പട്ന, ശ്രീനഗര്‍, ഭുവനേശ്വര്‍, അമൃത്സര്‍, ശ്രീനഗര്‍, ഗുവാഹത്തി തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. എന്ജിന് തകരാറിനെത്തുടര്‍ന്ന് എ320 നിയോ വിഭാഗത്തില്‍പ്പെട്ട ഒരു വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിലിറക്കിയതിന് ശേഷമാണ് വിമാനക്കമ്പനികള്‍ ഇത്തരത്തിലൊരു തീരുമാനം എടുത്തത്.