ചെന്നൈ: ഐഎസ്എൽ ഫൈനലിൽ ബംഗളൂരുവിന്റെ എതിരാളികൾ ചെന്നൈയിൻ എഫ് സി. ഹോം ഗ്രൗണ്ടായ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ സെമിയിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് എഫ് സി ഗോവയെ ചെന്നൈയിൻ എഫ് സി കീഴടക്കിയത്.
ജെ ജെ ലാൽ പെഗുലെ ഇരട്ട ഗോൾ നേടി. മത്സരത്തിന്റെ ആദ്യ പകുതി മുതൽ ചെന്നൈയിൻ രണ്ട് ഗോളുകൾക്ക് മുന്നിട്ടുനിൽക്കുകയായിരുന്നു. 26-ാം മിനുറ്റിൽ ജെ ജെയാണ് ഗോൾ വേട്ട തുടക്കമിട്ടത്. 29-ാം മിനുറ്റിൽ ധൻപാൽ ഗണേഷ് ലീഡുയർത്തി. 90-ാം മിനുറ്റിലാണ് ജെജെ മൂന്നാം ഗോൾ നേടിയത്.
മഡ്ഗാവിൽ നടന്ന ആദ്യപാദ മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ചെന്നൈയിൻ ഫൈനലിൽ എത്തുന്നത്.