കൊളംബോ: ത്രിരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യ ഫൈനലിൽ. ബംഗ്ലാദേശിനെ 17 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ കടന്നത്. 177 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുക്കാനേ സാധിച്ചുള്ളൂ.
72 റൺസെടുത്ത മുഷ്ഫിക്കർ റഹീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. ഇന്ത്യക്ക് വേണ്ടി. വാഷിംഗ്ടൺ സുന്ദർ 3 വിക്കറ്റെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 176 റൺസെടുത്തത്. നായകൻ രോഹിത് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. രോഹിത് 89 റൺസെടുത്തു. സുരേഷ് റെയ്ന 47 ഉം ശിഖർ ധവാൻ 35 റൺസും നേടി.
പരമ്പരയിൽ ശ്രീലങ്കയാണ് മൂന്നാമത്തെ ടീം.