സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. അക്കൗണ്ടന്‍സി പരീക്ഷയുടെ ചോദ്യ പേപ്പറാണ് വാട്സാപ്പിലൂടെ പ്രചരിച്ചത്. ഇന്ന് രാവിലെ 10.30നായിരുന്നു പന്ത്രണ്ടാം ക്ലാസ്സ് അക്കൗണ്ടന്‍സി പരീക്ഷ. പരാതിയെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കുമെന്നാണ് സൂചന. സംഭവത്തില്‍ സിബിഎസ്ഇ ഉദ്യോഗസ്ഥര്‍ക്കു പങ്കുള്ളതായി സംശയമുയര്‍ന്നിട്ടുണ്ട്.