കോഴിക്കോട് : ഹോളി ആഘോഷത്തിന്റെ പേരിൽ ഫറൂഖ് കോളേജിൽ വിദ്യാർത്ഥികളെ അദ്ധ്യാപകർ തല്ലിച്ചതച്ചു.പരിക്കേറ്റ വിദ്യാർത്ഥികളെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികൾ പരീക്ഷകൾ അവസാനിച്ച ഇന്ന് നിറങ്ങൾ വിതറി ഹോളി ആഘോഷിക്കവേയാണ് ഒരുകൂട്ടം അദ്ധ്യാപകരും ഹോസ്റ്റൽ ജീവനക്കാരും ചേർന്ന് വിദ്യാർത്ഥികളെ മർദ്ദിച്ചത്
പർദയിട്ട കുട്ടികൾ ഹോളി ആഘോഷിച്ചതാണ് അദ്ധ്യാപകരുടെ പ്രകോപനത്തിനു കാരണമെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.
പൈപ്പുകളും വടികളും ഉപയോഗിച്ചായിരുന്നു ക്രൂരമായിട്ടായിരുന്നു മർദ്ദനം.
കാമ്പസിനു പുറത്ത് ബസ്റ്റോപ്പിൽ വച്ചുപോലും അദ്ധ്യാപകരും നാട്ടുകാരും ചേർന്ന് മർദ്ദനം തുടർന്നു .
ആഘോഷത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ അദ്ധ്യാപകർ അടക്കമുള്ളവർ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്
അതെ സമയം അനുമതി വാങ്ങാതെ നടത്തിയ ആഘോഷം ചോദ്യം ചെയ്യുകയും വിദ്യാർത്ഥികൾ ജീവനക്കാരിലൊരാളെ കാറിടിപ്പിച്ച് വീഴ്ത്തിയതുമാണ് അക്രമത്തിനിടയാക്കിയതെന്ന് കോളേജ് അധികൃതർ പറഞ്ഞു.