ബര്‍മിങ്ഹാം: പിവി സിന്ധു ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. തായ്ലന്റിന്റെ നിച്ചിയോണ് ജിന്‍ഡാപോളിനെ തോല്‍പ്പിച്ചാണ് സിന്ധു യോഗ്യത നേടിയത്. 21-13, 13-21, 21-18 സെറ്റുകള്‍ക്കാണ് വിജയം. സിന്ധുവിനൊപ്പം കിഡംബി ശ്രീകാന്തും കളിയുടെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്. സൈന, സായി പ്രണീത് എന്നിവര്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.