കൊല്ലം ; പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള സർക്കാര്‍ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ദേശീയ പട്ടികജാതി കമ്മീഷന് .
സംസ്ഥാനത്ത് അനുവദിച്ച ഫണ്ടിന്റെ അമ്പത് ശതമാനം പോലും വിനിയോഗിച്ചിട്ടില്ലെന്ന് ദേശീയ പട്ടികജാതി കമ്മീഷന് വൈസ് ചെയര്മാന് എല്‍ മുരുകന് വ്യക്തമാക്കി.
അട്ടപ്പാടിയിലെ മധുവിന്റെ മരണത്തിന് പിന്നാലെ പട്ടികജാതി വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഫണ്ട് വിനിയോഗത്തിലെ ക്രമക്കേടുകളും ചർച്ചയായി .ഈ സാഹചര്യത്തിലാണ് ഫണ്ട് വിനിയോഗത്തിലെ അതൃപ്തി ദേശീയ പട്ടികജാതി കമ്മീഷൻ വ്യക്തമാക്കുന്നത് .
ഉദ്യോഗസ്ഥ തലത്തില്‍ വലിയ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍ ഇത്തരക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിയും കമ്മീഷന് ശുപാര്‍ശ ചെയ്തു.
കൊല്ലത്ത് ജില്ലാകലക്ടർ, സിറ്റി പോലീസ് മേധാവി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.