മണിപ്പൂര്‍: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ രാജ്യത്തിന്റെ വികസന എഞ്ചിനുകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ സംസ്ഥാനങ്ങളെക്കൂടാതെ രാജ്യത്തിന്റെ വികസനം പൂര്‍ണമാകില്ലെന്നും നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.
മണിപ്പൂര്‍ സര്‍വകലാശാലയില്‍ നടക്കുന്ന നൂറ്റിയഞ്ചാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി 10 റിസര്‍വ് ബറ്റാലിയനുകള്‍ അനുവദിച്ചിട്ടുണ്ട്. അതില്‍ രണ്ടെണ്ണം മണിപ്പൂരിനുള്ളതാണ്. രണ്ടായിരത്തോളം യുവാക്കള്‍ക്ക് ഇത് വഴി നേരിട്ട് തൊഴില്‍ ലഭിക്കുമെന്നും മോദി പറഞ്ഞു.
മണിപ്പൂരില്‍ 1000 അംഗനവാടി കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥിനികള്‍ക്കായി സ്ഥാപിച്ച പുതിയ ഹോസ്റ്റല്‍ കെട്ടിടവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.