ഫോട്ടോ എടുക്കുമ്പോൾ അല്പം കൂടി ചിരിയാകാം ഇത് കേട്ടതോടെ ലോക പ്രശസ്ത ഫോട്ടോഗ്രാഫർ നിക് ഉട്ട് അല്പമൊന്ന് അമ്പരന്നു, അവിടെ ഫോട്ടോഗ്രാഫറായി നിൽക്കുന്നത് മറ്റാരുമല്ല മലയാളിയുടെ പ്രിയ താരം മമ്മൂട്ടിയാണ്.
കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച രാജ്യാന്തര ചിത്രമേളയിൽ പങ്കെടുക്കാൻ കൊച്ചിയിൽ എത്തിയതാണ് നിക് ഉട്ട്.പി ആർ ഡി ഓഫീസിലെത്തിയാണ് മമ്മൂട്ടി നിക് ഉട്ടിനെ സ്വീകരിച്ചത്.
വിയറ്റ്നാമിലെ ഭീകര അവസ്ഥ ലോകത്തിനു മുന്നിൽ തുറന്നു കാട്ടിയ പ്രശസ്തമായ ഫോട്ടോ,തെരുവിലൂടെ ഓടി വരുന്ന നഗ്നയായ പെൺകുട്ടിയുടെ ഫോട്ടോ എടുത്തത് നിക് ഉട്ടാണ്.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫോട്ടോഗ്രാഫുകളിലൊന്നായ ചിത്രം 1972ല്‍ അസോസിയേറ്റ് പ്രസിന് വേണ്ടിയാണ് അദ്ദേഹം പകര്‍ത്തിയത്.
ഈ ചിത്രം തന്റെ ഓഫീസില്‍ ഏല്‍പ്പിക്കുന്നതിനുമുമ്പ് കുട്ടിയെ ആശുപത്രിയിലെത്തിക്കാനും അദ്ദേഹം തയ്യാറായിരുന്നു. 66കാരനായ നിക് ഉട്ട് ലോസ് ആഞ്ജലസിലാണ് ഇപ്പോള്‍ താമസം.