തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വീണ്ടും രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് വേദിയാകും.നവംബർ ഒന്നിന് ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിനത്തിനാണ് വേദിയാവുക.
മാസങ്ങൾക്ക് മുൻപ് ഇന്ത്യ- ന്യൂസിലൻഡ് ട്വന്റി-20 മത്സരത്തിന് ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയായിരുന്നു. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് തലസ്ഥാന നഗരത്തിൽ ഏകദിന ക്രിക്കറ്റ് മത്സരം എത്തുന്നത്.