ബംഗളൂരു: ഐഎസ്എൽ കിരീടം ചെന്നൈയിൻ എഫ് സിക്ക്. ബെംഗളൂരു എഫ് സിയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ചെന്നൈയിൻ തകർത്തത്. മെയ്ൽസൺ ആൽവ്സിന്റെ ഇരട്ട ഗോളിന്റെ മികവിലായിരുന്നു ചെന്നൈ ടീമിന്റെ ജയം.
17, 45 മിനിട്ടുകളിലാണ് മെയ്ൽസൺ ബെംഗളൂരു ഗോൾ വല കുലുക്കിയത്.അറുപത്തിയേഴാം മിനിട്ടിൽ റാഫേൽ മൂന്നാം ഗോൾ നേടി.
സുനിൽ ഛേത്രിയും നിക്കോളാസുമാണ് ബംഗളൂരുവിന് വേണ്ടി ഗോൾ നേടി. രണ്ടാം തവണയാണ് ചെന്നൈയിൻ എഫ് സി കിരീടം ചൂടുന്നത്.