കൊൽക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിൽ കേരളത്തിന് വിജയത്തുടക്കം. രബീന്ദ്ര സരോവർ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ചണ്ഡീഗഡിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് കേരളത്തിന്റെ യുവനിര കീഴടക്കിയത്.
എം എസ് ജിതിൻ കേരളത്തിനായി ഇരട്ട ഗോൾ നേടി. സജിത്ത്, ശ്രീക്കുട്ടൻ, അഫ്ദാൽ എന്നിവർ ഓരോ ഗോൾ വീതം നേടി.
വിശാൽ ശർമയാണ് ചണ്ഡീഗഡിനായി ആശ്വാസ ഗോൾ സ്കോർ ചെയ്തത്.