'നിങ്ങൾ 10 വർഷത്തിന് ശേഷം ഏങ്ങനെ, നിങ്ങളുടെ ഉത്തമ പങ്കാളി ആര്' ഫേസ്ബുക്കിൽ ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം തേടുന്നവർ സൂക്ഷിക്കുക
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

‘നിങ്ങൾ 10 വർഷത്തിന് ശേഷം ഏങ്ങനെ, നിങ്ങളുടെ ഉത്തമ പങ്കാളി ആര്’ ഫേസ്ബുക്കിൽ ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം തേടുന്നവർ സൂക്ഷിക്കുക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2018, 11:53 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത ശേഷം സ്വകാര്യ ചിത്രങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച യുവാവിനെ സൈബർ സെലിന്റെ സഹായത്തോടെ പൊലീസ് പിടികൂടി. അങ്കമാലി കറുകുറ്റി പൈനാടത്ത് ജോർജ്കുട്ടി ജോയിയെയാണ് പൊലീസ് പിടികൂടിയത്.

സാമൂഹിക മാദ്ധ്യമങ്ങളിൽ ജിഞ്ജാസയുണർത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരം തേടുന്നവർ ശ്രദ്ധിക്കുക. നിങ്ങളുടെ ഫേസ് ബുക്ക് എത്ര പേർ സന്ദർശിച്ചു. നിങ്ങളെ ഏറ്റവും ഇഷ്ടപ്പെടുന്നതാര്, നിങ്ങൾ 10 വർഷത്തിന് ശേഷം ഏങ്ങനെ തുടങ്ങിയ ജിജ്ഞാസ മുതലെടുക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം തേടിയ 360 ഓളം പേരുടെ യൂസർ നെയിമും പാസ് വേഡുകളുമാണ് അങ്കമാലി സ്വദേശിയായ 24 കാരനായ യുവാവ് അടിച്ച് മാറ്റിയത്.

യുഎസിൽ രജിസ്റ്റർ ചെയ്ത ഹാക്കിങ് സൈറ്റ് ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കും. ഹാക്കിങ്ങ് സൈറ്റിന്റെ സഹായത്തോടെ ഇയാളയക്കുന്ന ജിജ്ഞാസയുണർത്തുന്ന ചോദ്യങ്ങളിൽ ലോഗിൻ ചെയ്യുന്നവരുടെ മുഴുവൻ വിവരങ്ങളും ഇയാൾക്ക് ലഭിക്കും.

മൂവാറ്റുപുഴ സ്വദേശിയായ പെൺകുട്ടി ഫേസ്ബുക്ക് അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന സ്വകാര്യ ചിത്രങ്ങൾ ഹാക്ക് ചെയ്തെടുത്ത ശേഷം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനുള്ള ശ്രമത്തിനിടയിലാണ് സൈബർ സെലിന്റ സഹായത്തോടെ പോലീസ് പിടികൂടിയത്. ചിത്രങ്ങൾ നഷ്ടപ്പെട്ടതോടെ പരിഭ്രാന്തയായ പെൺകുട്ടിയോട് ഇയാൾ പണമാവശ്യപ്പെട്ടു.

പെൺകുട്ടി പൊലീസിൽ പരാതി നൽകിയതോടെ യുവാവ് ആവശ്യപ്പെട്ട പണം അക്കൗണ്ടിൽ നിക്ഷേപിക്കാൻ പൊലീസ് നിർദേശിച്ചു. പണമെടുക്കാൻ മൂക്കന്നൂർ ശാഖയിലെത്തിയ യുവാവിനെ അങ്കമാലി എസ്.ഐ നോബിളിന്റെ നേതൃത്വത്തിൽ പോലീസ് പിടികൂടി. സൈബർ സെൽ ഉദ്യോഗസ്ഥരായ ബിനോയ്, തൽഹത്ത്, ഡെൽജിത്ത്, രാഹുൽ, റിതേഷ് ,കൃഷ്ണേന്തു, ഷിറാസ്, ബോബി കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ ഹാക്കിങ്ങ് സൈറ്റിനെകുറിച്ചും ഇയാളുടെ മറ്റിടപാടുകളെക്കുറിച്ചും അനേഷണ മരംഭിച്ചു.

ഒരു വർഷ ത്തോളം ഇറ്റലിയിൽ ഹെൽപ്പറായി ജോലി ചെയ്ത ശേഷം മടങ്ങി പോന്ന ഇയാൾ ഇലക്ടോണിക്സിൽ ഐറ്റിഐ പാസായിട്ടുണ്ട്. കാക്കനാട് ഐ റ്റി സ്ഥാപനത്തിലെ ജീവനക്കാരിയാണ് പെൺകുട്ടി. ഇയാൾക്കെതിരെ ഐ റ്റി ആക്റ്റ്, ബ്ലാക്ക്മെയിലിങ് തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു.

Share685TweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies