മണിപ്പൂർ: സന്തോഷ് ട്രോഫിയിൽ കേരളത്തിന് രണ്ടാം ജയം. ഇന്ന് നടന്ന മത്സരത്തിൽ മണിപ്പൂരിനെ എതിരില്ലാത്ത ആറ് ഗോളിന് കേരളം തകർക്കുകയായിരുന്നു.
ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിൽ കേരളം ഒന്നിനെതിരേ അഞ്ച് ഗോളുകൾക്ക് ചണ്ഡീഗഡിനെ തോൽപ്പിച്ചിരുന്നു.
കേരളം ഉൾപ്പെടുന്ന ഗ്രൂപ്പ് എയിൽ ബംഗാളും മഹാരാഷ്ട്രയുമാണ് മറ്റ് ടീമുകൾ.