കൊൽക്കത്ത: വെടിക്കെട്ട് ബാറ്റിംഗുമായി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹ. 20 പന്തിൽ സെഞ്ച്വറി നേടിയ സാഹ വരാനിരിക്കുന്ന ഐപിഎല്ലിൽ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകുക കൂടിയാണ്. 14 സിക്‌സറുകളും നാലു ഫോറുകളുമടക്കം 20 പന്തില്‍ നിന്ന് 102 റണ്‍സാണ് സാഹ അടിച്ചു കൂട്ടിയത്.
ജെസി മുഖർജി ട്രോഫിയിൽ ബി ആർ ക്രിയേഷൻ ക്ലബിനെതിരെ മോഹൻബഗാനുവേണ്ടിയാണ് സാഹ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബി ആർ ക്രിയേഷൻസ് പടുത്തുയർത്തിയ 151 റൺസ് എന്ന വിജയ ലക്ഷ്യം വെറും 7 ഓവറിലാണ് മോഹൻ ബഗാൻ മറികടന്നത്.
ഐപിഎല്ലിൽ സൺ റൈസേഴ്സ് ഹൈദരാബാദിന്റെ താരമാണ് ഈ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ.















