Life

കറ്റാര്‍വാഴ ഉണ്ടോ? എങ്കില്‍ വണ്ണം കുറക്കാം എളുപ്പത്തില്‍

കറ്റാര്‍വാഴ എന്ന കുഞ്ഞിച്ചെടി നമുക്കെല്ലാവര്‍ക്കും സുപരിചിതമാണ്. പോഷകസമ്പുഷ്ടമായതും ഏറെ ഗുണങ്ങള്‍ നിറഞ്ഞതുമാണ് കറ്റാര്‍വാഴയുടെ ഉള്ളിലെ കാമ്പ്. ശരീര സൗന്ദര്യ വര്‍ധക വസ്തുക്കളിലും ഔഷധങ്ങളിലുമെല്ലാം സ്ഥിര സാന്നിദ്ധ്യമാണ് കറ്റാര്‍വാഴ. ജ്യൂസിന്റെ രൂപത്തിലും ഷെയ്ക്ക് ആയുമെല്ലാം കറ്റാര്‍വാഴയുടെ ജ്യൂസ് ഉപയോഗിക്കാം

വണ്ണം കുറക്കാന്‍ കഷ്ടപ്പെട്ടു നടക്കുന്നവര്‍ക്കുള്ള ഒരു ഉത്തമ ഉപാധിയാണ് ഇത്. എല്ലാ ദിവസവും കറ്റാര്‍വാഴ പയോഗിച്ച് ഉണ്ടാക്കാന്‍ സാധിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം

1. കറ്റാര്‍വാഴയുടെയും നാരങ്ങയുടെയും ജ്യൂസ് എടുത്ത് എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തെ ആകെ ഇത് ശുദ്ധീകരിക്കുന്നു. ജ്യൂസ് എങ്ങിനെയാണ് തയാറാക്കുന്നതെന്ന് നോക്കാം.

ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴയുടെ ജെല്‍ ചേര്‍ക്കുക. അതിനു ശേഷം ഈ മിശ്രിതം പാനില്‍ വച്ച് ചൂടാക്കുക. ജെല്‍ പൂര്‍ണമായും അലിഞ്ഞ് ചേരുന്നത് വരെ ഇത് തുടരണം. ഇതിലേക്ക് സ്പൂണ്‍ തേനും ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.

2. ഉച്ചയ്ക്കു മുന്‍പ് പറ്റിയ ഒന്നാണ് കറ്റാര്‍വാഴയുടെയും ജിഞ്ചര്‍ ടീയുടെയും മിശ്രിതം. ഗുണങ്ങളുടെ ഒരു കലവറയാണ് ഇഞ്ചി. അതിനോടൊപ്പം കറ്റാര്‍വാഴ കൂടി ചേരുമ്പോള്‍ എന്തുകൊണ്ടും മികച്ചൊരു പാനീയമായി ഇത് മാറുന്നു. ശരീരത്തിലെ അനാവശ്യമായ ഫാറ്റ് ഇത് ഒഴിവാക്കുന്നു. വളരെ എളുപ്പത്തില്‍ തയാറാക്കാന്‍ സാധിക്കുന്ന ഒന്നാണിത്.

ഒരു ടേബിള്‍ സ്പൂണ്‍ നിറയെ ഇഞ്ചി എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ നിറയെ കറ്റാര്‍ വാഴ ജ്യൂസ് ചേര്‍ക്കുക. ഒരു കപ്പ് വെള്ളത്തിലേക്ക് ഈ മിശ്രിതം ചേര്‍ക്കുക. അതിനുശേഷം ഇത് തിളക്കാന്‍ അനുവദിക്കുക. ജെല്‍ അലിഞ്ഞു ചേര്‍ന്ന് വെള്ളം നന്നായി തിളക്കുമ്പോള്‍ അല്‍പം തേയിലപ്പൊടി ചേര്‍ക്കുക. തിളച്ച് 10 മിനിട്ട് തണുക്കാന്‍ അനുവദിക്കുക.

3. പൈനാപ്പിള്‍, കുക്കുമ്പര്‍ കറ്റാര്‍വാഴ ജ്യൂസ് പേരു പോലെ തന്നെ രുചിയിലും കേമനാണിത്. ഉച്ചയ്ക്ക് ഭക്ഷണമൊക്കെ കഴിഞ്ഞ് ഒരു ജ്യൂസ് കുടിക്കണമെന്നു തോന്നുമ്പോള്‍ ഇത് പരീക്ഷിക്കാം. ദഹനം മെച്ചപ്പെടുത്താനും ശരീരം ശുദ്ധീകരിക്കാനും വളരെ നല്ലതാണ് പൈനാപ്പിള്‍. വെള്ളരിക്കയില്‍ ധാരാളമായി ഫൈബര്‍ അടങ്ങിയിട്ടുണ്ട്.

ജ്യൂസ് ഉണ്ടാക്കാന്‍ വേണ്ടുന്ന സാധനങ്ങള്‍ എന്തൊക്കെയാണെന്ന് പേരു കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് മനസിലാകും. ഒരു ചെറിയ കഷണം പൈനാപ്പിള്‍, ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, പിന്നെ ഒരു പകുതി വെള്ളരിക്ക. ഇതെല്ലാം കൂടി ഒരു ബ്ലെന്‍ഡറിനുള്ളിലേക്ക് ഇടുക. നന്നായി അരച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്.

4. ഇനി ഒരു കറ്റാര്‍വാഴ കൊണ്ട് ഉണ്ടാക്കാന്‍ പറ്റുന്ന ഒരു സ്മൂത്തി പരിചയപ്പെടാം. ഓറഞ്ച്, സ്‌ട്രോബറി, കറ്റാര്‍വാഴ സ്മൂത്തി. കുട്ടികള്‍ക്കും ഏറെ ഇഷ്ടപ്പെടുന്ന ഒന്നായിരിക്കും ഇത്. കലോറി തീരെ കുറഞ്ഞതും പ്രമേഹരോഗികള്‍ക്കും യാതൊരു ടെന്‍ഷനും കൂടാതെ ഉപയോഗിക്കാന്‍ പറ്റുന്നതാണ് സ്‌ട്രോബറി. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട് സ്‌ട്രോബറിയില്‍. വണ്ണം കുറയാന്‍ ഒരു ഉത്തമ ഉപാധി ആയിരിക്കും ഇത്.

സ്മൂത്തി ഉണ്ടാക്കാന്‍ ആദ്യം കുറച്ച് ഓറഞ്ച് പിഴിഞ്ഞ് ജ്യൂസ് എടുക്കുക. ഇതിലേക്ക് മൂന്ന് നാല് സ്‌ട്രോബറി ചേര്‍ക്കുക. ഇതിനുള്ളിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ നിറയെ കറ്റാര്‍വാഴ ജെല്‍ കൂടി ചേര്‍ത്ത് ബ്ലെന്‍ഡറില്‍ നന്നായി അടിച്ചെടുത്ത് ഉപയോഗിക്കാം

Post Your Comments

Close
Close