ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് നാലാം മെഡല്‍. 64 കിലോ ഭാരോദ്വഹനത്തില്‍ പുരുഷന്മാരുടെ വിഭാഗത്തില്‍ ദീപക് ലാത്തര്‍ ഇന്ത്യക്കു വേണ്ടി വെങ്കലം നേടി. ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരമെന്ന റെക്കോര്‍ഡും ഇതോടെ 18കാരനായ ദീപക് സ്വന്തമാക്കി. ഇന്ത്യ ഇതു വരെ സ്വന്തമാക്കിയ നാലു മെഡലുകളും ഭാരോദ്വഹനത്തിലാണ്.
ഇതോടെ മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഇംഗ്ലണ്ടും ഓസ്ട്രേലിയയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.