ഗോള്‍ഡ് കോസ്റ്റ്; കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അഞ്ചാം ദിനവും മെഡല്‍ വേട്ട തുടര്‍ന്ന് ഇന്ത്യ. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ജിതു റായി സ്വര്‍ണ്ണം നേടി. ഇന്ത്യയുടെ ഓം പ്രകാശ് മിതര്‍വാള്‍ ഇതേ ഇനത്തില്‍ വെങ്കലം നേടി.
ഇന്ന് ഇന്ത്യയുടെ രണ്ടാം മെഡലാണിത്. പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഭാരോദ്വഹനത്തില്‍ പ്രദീപ് സിങ് വെള്ളി നേടി. 105 കിലോ വിഭാഗത്തിലാണ് പ്രദീപ് വെള്ളി നേടിയത്.
നിലവില്‍ എട്ടു സ്വര്‍ണ്ണവും മൂന്നു വെള്ളിയും നാല് വെങ്കലവുമായി മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.















