തിരുവനന്തപുരം: ഡോക്ടര്‍മാര്‍ പിടിവാശി ഉപേക്ഷിക്കണമെന്ന് ആരോഗ്യമന്ത്രി കെ. കെ ഷൈലജ. ഒ. പി സമയം നീട്ടിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ നടത്തിവരുന്ന അനിശ്ചിതകാല സമരത്തിനെതിരെ പ്രതികരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരത്തില്‍ നിന്ന് പിന്മാറണമെന്ന് കെജിഎംഒഎയോട് മന്ത്രി ആവശ്യപ്പെട്ടു. പിടിവാശി ഉപേക്ഷിച്ച് വന്നാല്‍ ചര്‍ച്ചയാകാമെന്നും ഷൈലജ സൂചിപ്പിച്ചു.
അതേസമയം സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടിരുന്നു. ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് രോഗികള്‍ ഉള്‍പ്പടെയുള്ളവര്‍ വലയുന്ന സാഹചര്യത്തെ മുന്‍നിര്‍ത്തിയാണ് മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടത്.
സമരം നീളുന്നതോടെ കുട്ടികളും വയോജനങ്ങളും ഉള്‍പ്പടെയുള്ള സാധാരണ ജനങ്ങള്‍ വലയുകയാണ്.ആശുപത്രികളില്‍ മരുന്നും ചികിത്സയും ലഭിക്കാതെ ജനം പൊറുതിമുട്ടുന്ന അവസ്ഥയാണ് പലയിടങ്ങളിലുമുള്ളത്.