തിരുവനന്തപുരം ; സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിൽ കഴിയുന്ന രോഗിയുടെ ഭർത്താവിനെ ബന്ധു കുത്തിക്കൊന്നു.
കല്ലിയൂർ സ്വദേശിയായ കൃഷ്ണകുമാറാണ് മരിച്ചത്.
ബീയർ കുപ്പികൊണ്ട് ബന്ധുവായ വ്യക്തി കൃഷ്ണകുമാറിനെ കുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുടുംബവഴക്കാണ് കൊലപാതകത്തിനു കാരണമെന്ന് സൂചന.