കാഠ്മണ്ഡു : നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിക്കു സമീപം സ്ഫോടനം. സംഭവത്തിൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ബിരാത്നഗര്‍ എന്ന സ്ഥലത്തെ എംബസിയുടെ ക്യാംപ് ഓഫീസിനു സമീപമാണ് സംഭവം. സ്ഫോടനത്തില്‍ എംബസി ഓഫീസിന്റെ മതിലിന് കേടുപാടുകള്‍ സംഭവിച്ചു.
സംഭവം നടക്കുമ്പോള്‍ ഓഫീസില്‍ ആളുകളുണ്ടായിരുന്നില്ല. സ്ഫോടനത്തിന് പിറകിലുള്ളവരെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു. പ്രാദേശിക രാഷ്ട്രീയ ഗ്രൂപ്പുകളാകാം സ്ഫോടനത്തിന് പിറകിലെന്നാണ് വിവരം. പ്രദേശത്ത് പോലീസ് സംരക്ഷണം വര്‍ധിപ്പിച്ചിട്ടുണ്ട്.