വാഷിംഗ്ടൺ ; പാകിസ്ഥാൻ നയതന്ത്രജ്ഞർക്ക് സഞ്ചാര നിയന്ത്രണം ഏർപ്പെടുത്തി അമേരിക്ക.
ഇതനുസരിച്ച് അമേരിക്കയിലെത്തുന്ന പാക് നയതന്ത്രജ്ഞർക്ക് ഇനി മുതൽ താമസിക്കുന്ന നഗരത്തിന്റെ 40 കിലോമീറ്റർ ചുറ്റളവിൽ മാത്രമേ സഞ്ചരിക്കാൻ സാധിക്കുകയുള്ളൂ.
അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്കു മേല്‍ പാകിസ്ഥാൻ സമാനമായ സഞ്ചാരനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതിനാലാണ് പാക് നയതന്ത്രജ്ഞര്‍ക്കു മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ട്രമ്പ് ഭരണകൂടം തീരുമാനിച്ചതെന്ന് അമേരിക്കയുടെ പൊളിറ്റിക്കല്‍ അഫയേഴ്സ് അണ്ടര്‍ സെക്രട്ടറി തോമസ് ഷാൻ പറഞ്ഞു.
മേയ് ഒന്നുമുതലാണ് പാക് നയതന്ത്രജ്ഞര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സഞ്ചാരപരിധി നിലവില്‍ വരിക.
40 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കണമെങ്കിൽ യാത്ര ദിവസത്തിനു അഞ്ച് നാൾ മുൻപ് അനുമതി തേടണമെന്നും നിർദേശിച്ചിട്ടുണ്ട്.
എന്നാൽ അമേരിക്കൻ നയതന്ത്രജ്ഞരുടെ സുരക്ഷക്കായാണ് തങ്ങൾ അത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് പാകിസ്ഥാന്റെ പ്രതികരണം.
ഫത്താ,കറാച്ചി തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ പാക് സർക്കാർ യുഎസ് നയതന്ത്രജ്ഞരെ അനുവദിക്കാത്തതും അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ട്.