ഹൈദരാബാദ്: സിപിഎം ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് സമാപനമാകുമ്പോള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തെ ചൊല്ലി കാരാട്ട് യെച്ചൂരി വിഭാഗങ്ങളില്‍ ഭിന്നത. പുതിയ കേന്ദ്ര കമ്മിറ്റി പൊളിറ്റ് ബ്യൂറോ എന്നിവക്കുള്ള പാനല്‍ തയാറാക്കാന്‍ ഇന്നലെ രാത്രി ചേര്‍ന്ന യോഗം തര്‍ക്കത്തെ തുടര്‍ന്ന് തീരുമാനമാകാതെ പിരിഞ്ഞു. നിലവിലെ പോളിറ്റ് ബ്യൂറോ തുടരണമെന്നാണ് കാരാട്ട് പക്ഷത്തിന്റെ നിര്‍ദ്ദേശം. എന്നാല്‍ മാറ്റം വേണമെന്നാണ് സീതാറാം യെച്ചൂരിയുടെ നിലപാട്. ഇതാണ് പ്രതിസന്ധിക്ക് കാരണമായത്.
പിബിയിലും സിസിയിലും പുതുമുഖങ്ങള്‍ വരുന്നത് ഇരുസമിതികളിലും തങ്ങള്‍ക്ക് ഇപ്പോഴുള്ള ഭൂരിപക്ഷത്തെ ബാധിക്കാമെന്നാണു കാരാട്ട് പക്ഷത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ഭൂരിപക്ഷം പഴയ രീതിയില്‍ തുടര്‍ന്നാല്‍ തനിക്കു പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകുക എളുപ്പമല്ലെന്നാണു യച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും വിലയിരുത്തല്‍. അതേസമയം നിലവിലെ കമ്മിറ്റികളില്‍ മാറ്റം വരേണ്ടെന്ന നിലപാടിലാണ് കേരള ഘടകവും.
സിസി പിബി തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം വൈകിട്ട് ഹൈദരാബാദില്‍ റാലിയും പൊതുസമ്മേളനവും നടക്കും.