വാഷിംഗ്ടണ്‍ : അമേരിക്കയിലെ ഭക്ഷണശാലയിൽ വിവസ്ത്രനായ യുവാവ് നടത്തിയ വെടിവയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ടെന്നസിയിലെ നാഷ്വില്ലെയിലാണ് സംഭവം. നാലു പേർക്കു വെടിവയ്പിൽ പരിക്കേറ്റു. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണു വിവരം.
ഞായറാഴ്ച പുലർച്ചെ മൂന്നരയോടെ നാഷ്വില്ലെയിലെ വേഫിൾ റെസ്റ്റോന്റിലായിരുന്നു വെടിയ്പ് നടന്നതെന്ന് ദി മെട്രോപൊളിറ്റൻ നാഷ്വില്ലെ പോലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഇയാളുടെ ചിത്രങ്ങൾ പുറത്തുവിട്ടു.
അക്രമി വേഫിൾ ഹൗസിലെത്തിയതെന്നു സംശയിക്കുന്ന വാഹനം പോലീസ് പിടിച്ചെടുത്തു. സംഭവത്തിനു പിന്നാലെ മറ്റൊരു വെടിവയ്പ്പ് കൂടി നടന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.