ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന ഇംപീച്ച്മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു തള്ളി. നിയമസഭാ വിദഗ്ദ്ധരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയത്. രാജ്യസഭ ചട്ടങ്ങള്‍ ലംഘിച്ചാണ് നോട്ടീസ് നല്‍കിയതെന്നും, നോട്ടിസില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും അദ്ദേഹം വിശദീകരിച്ചു
ഇംപീച്ച്മെന്റ് നോട്ടീസ് മാധ്യമങ്ങള്‍ക്ക് നല്കിയ നടപടിയ്ക്കെതിരെ നേരത്തെ തന്നെ ഉപരാഷ്ട്രപതിയുടെ ഓഫീസ് രംഗത്ത് വന്നിരുന്നു. ഇത് ചട്ടവിരുദ്ധമാണെന്നും ഇതിന്റെ പേരില്‍ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളാമെന്നും ഉപരാഷ്ട്രപതിയുടെ ഓഫീസ് പറഞ്ഞിരുന്നു.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ് ഇംപീച്ച്മെന്റ് നോട്ടീസ് ഉപരാഷ്ട്രപതിക്ക് നല്‍കിയത്. 60 എംപിമാരുടെ ഒപ്പ് നോട്ടീസില്‍ ചേര്‍ത്തിട്ടുണ്ടെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നു. രാജ്യസഭാ ഉപാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതിയുടെ നടപടിയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.