കശ്മീർ ; സുരക്ഷാ ഭടന്മാരുമായുള്ള ഏറ്റുമുട്ടലിൽ നാലു ജെയ്ഷെ മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടു. പുൽവാമ ജില്ലയിലെ ട്രാൽ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ.
12മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. കൊല്ലപ്പെട്ട ഭീകരരെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
ഇവരെ കൊലപ്പെടുത്തിയ സ്ഥലങ്ങളിൽ നിന്നും ആയുധങ്ങളും കണ്ടെടുത്തു.
ഇന്ന് രാവിലെ ഭീകരർക്കെതിരെ നടന്ന പോരാട്ടത്തിൽ രണ്ട് ഇന്ത്യൻ സൈനികർ വീരമൃത്യൂ വരിച്ചിരുന്നു.
ഇന്ത്യന്‍ സേന പാക് സെക്ടറുകൾക്ക് നേരെ നടത്തിയ ആക്രമണത്തില്‍ 5 പാക് സൈനികരും ഇന്ന് കൊല്ലപ്പെട്ടിരുന്നു. ഒരു പാക് സൈനിക പോസ്റ്റും ഇന്ത്യന്‍ സൈന്യം തകര്‍ത്തു.
രജൗരിയിലെ സുന്ദർബാനിയിലും കൃഷ്ണഘാട്ടി മേഖലയിലെയും പാക് സെക്ടറുകൾക്ക് നേരെയാണ് ആക്രമണങ്ങൾ നടത്തിയത്.