ന്യൂഡൽഹി: പുതിയ നായകൻ ശ്രേയസ് അയ്യരുടെ വെടിക്കെട്ട് ബാറ്റിംഗ് മികവിൽ വലിയ സ്കോർ പടുത്തുയർത്തിയ ഡൽഹിയ്ക്ക് മിന്നും ജയം. 55 റൺസിനാണ് ഡൽഹിയുടെ ജയം. 220 വിജയലക്ഷ്യവുമായിറങ്ങിയ കൊൽക്കത്തയ്ക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
കൊൽക്കത്തയ്ക്ക് വേണ്ടി ആന്ദ്രേ റസലും ശുഭ്മാൻ ഗില്ലും ചെറുത്തുനിൽപ്പ് നടത്തിയെങ്കിലും അത് ഫലം കണ്ടില്ല. ഡൽഹിയ്ക്ക് വേണ്ടി ട്രെന്റ് ബോൾട്ട്, ഗ്ലെൻ മാക്സ് വെൽ, ആവേശ് ഖാൻ, അമിത് മിശ്ര എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.
ടോസ് നേടിയ കൊൽക്കത്ത ഡൽഹിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഡൽഹിയ്ക്ക് വേണ്ടി പൃഥ്വി ഷാ 53 ഉം, കോളിംഗ് മൺറോ 33 ഉം, നായകൻ ശ്രേയസ് അയ്യർ 93 ഉം, ഗ്ലെൻ മാക്സ് വെൽ 27 ഉം റൺസെടുത്തു.