തിരുവനന്തപുരം: ദുർഗാഷ്ടമി ദിനത്തിൽ സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ച സർക്കാർ നടപടിയെ സ്വാഗതം ചെയ്ത് കേരള എൻജിഒ സംഘ്. ദുർഗാഷ്ടമിക്ക് അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന ചീഫ് സെക്രട്ടറിക്ക് നിവേദനം നൽകിയിരുന്നു. ഈ ആവശ്യം പരിഗണിച്ച സർക്കാർ നടപടി സ്വാഗതാർഹമാണെന്ന് കേരള എൻജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ജെ. മഹാദേവനും ജനറൽ സെക്രട്ടറി എസ്. രാജേഷും പ്രസ്താവനയിൽ അറിയിച്ചു.
നവരാത്രി പൂജകളുടെ ഭാഗമായി ഒക്ടോബർ 18നാണ് പൂജവയ്പ്. വിജയദശമി ദിനമായ ഒക്ടോബർ 21നാണ് പൂജയെടുപ്പ്. ഇതിനിടയിലെ ഒക്ടോബർ 19ന് ദുർഗാഷ്ടമി ദിനത്തിൽ നേരത്തെ സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന നിവേദനം നൽകിയത്.















