ഭരണഘടന അനുശാസിക്കുന്ന ശക്തമായ നിയമങ്ങൾ തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഭാരതത്തിന്റെ നട്ടെല്ല്. അഭിപ്രായ സ്വാതന്ത്ര്യം എന്ന മൗലികാവകാശം ഫലപ്രദമായി വിനിയോഗിക്കപ്പെടണമെങ്കിൽ ഭരണപരമായ വിവരങ്ങൾ അറിയുവാനുള്ള അവകാശം പൗരന്മാർക്ക് ഉണ്ടാകണം. ഇതിനായി പാർലമെന്റ് പാസ്സാക്കിയ സുപ്രധാന നിയമമാണ് വിവരാവകാശനിയമം. വിവരാവകാശ കമ്മീഷനെ കുറിച്ചും വിവരാവകാശ നിയമത്തെ കുറിച്ചും സാധാരണ പൗരൻ അറിഞ്ഞിരിക്കേണ്ട വിവരങ്ങളാണ് ജനക്ഷേമത്തിൽ .
https://youtu.be/ueRbd9FlLR8
ആവശ്യപ്പെടുന്ന വിവരങ്ങൾ അതാത് ഓഫീസുകളിലെ ചുമതലയുള്ള അധികാരിയിൽനിന്ന് നിശ്ചിത സമയത്തിനുള്ളിൽ ലഭ്യമാകാതിരുന്നാലോ ,ലഭ്യാമാക്കുന്ന വിവരങ്ങൾ അപൂർണ്ണമായാലോ തെറ്റായാലോ പരാതിക്കാരന് രണ്ടുതലങ്ങളിൽ അപ്പീൽ നൽകാവുന്നതാണ്.വിവരാവകാശനിയമം ശക്തമാണെങ്കിലും ഇനിയും പല ഭരണ സംവിധാനങ്ങളും സംഘടനകളുമൊക്കെ ഈ നിയമത്തിന്റെ പരിധിയിൽ വരേണ്ടിയിരിക്കുന്നു. ഓൺലൈനിൽ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കിയാൽ കൂടുതൽ പേർക്ക് ഈ നിയമത്തിന്റെ പ്രയോജനം ലഭ്യമാകും.
വിവരാവകാശനിയമം നമുക്കുമുന്നിൽ തുറന്നിടുന്ന അവകാശ സ്വാതന്ത്ര്യത്തെക്കുറിച്ചു നമ്മൾ ഓരോരുത്തരും ബോധവാന്മാരാകണം. അറിയുവാനുള്ള നമ്മുടെ അവകാശം നമ്മൾ വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തുക തന്നെ വേണം.അത് രാഷ്ട്രവളർച്ചയ്ക്കും ജനാധിപത്യത്തിന്റെ കെട്ടുറപ്പിനും പിൻബലമേകും .