കയ്യിലൊരു ഐഫോണുണ്ടാവണമെന്ന് മോഹിക്കാത്തവർ വളരെ ചുരുക്കമായിരിക്കാം. എന്നാൽ വൻ വില തന്നെയായിരുന്നു സാധാരണക്കാരനെ ഐഫോണിൽ നിന്ന് അകറ്റി നിർത്തിയിരുന്നത്. ഇതിന് പരിഹാരമൊരുങ്ങുന്നുവെന്നാണ് പുതുതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന.
വരാനിരിക്കുന്ന മോഡലുകളിൽ വൻ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന് ആപ്പിൾ വക്താവ് അറിയിച്ചു. ഫോണുകളുടെ വിലകുറക്കുന്നതിനായി ഐഫോണുകളിലെ ചിലവ് കൂടിയ ചില ഫീച്ചറുകൾ ഒഴിവാക്കിയേക്കും. ഇതിന്റെ ഭാഗമായി ത്രീഡി ടച്ച് പുതുതായി ഇറങ്ങുന്ന മോഡലുകളിൽ നിന്ന് ഒഴിവാക്കുമെന്നാണ് കേൾക്കുന്നത്.
അതേസമയം പുതിയ ഫോണുകളുടെ ഡിസ്പ്ലേയിൽ കവർഗ്ലാസ് സെൻസർ പരീക്ഷിക്കുമെന്നാണ് കേൾക്കുന്നത്. ഇതിനാലാണ് ത്രീഡി ടച്ച് ഒഴിവാക്കുന്നതെന്നാണ് സൂചന. ഐഫോൺ 6 എസിലാണ് ആപ്പിൾ ആദ്യമായി ത്രീഡി ടച്ച് സംവിധാനം പരീക്ഷിക്കുന്നത്.
ഐഫോൺ X പ്രതീക്ഷിച്ച രീതിയിൽ വിജയിക്കാതിരുന്നത് ആപ്പിളിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതിനാലാണ് ഫോണുകളുടെ വിലകുറച്ച് നഷ്ടമായ വിപണി തിരിച്ചു പിടിക്കാൻ ശ്രമം നത്തുന്നത്.