ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഫളിപ്പ്കാര്ട്ടിനെ വാള്‍മാര്‍ട്ട് ഏറ്റെടുക്കുന്നതോടെ ഗ്രൂപ്പ് സിഇഒമാരില്‍ ഒരാളായ സച്ചിന് ബന്‍സാല്‍ സ്ഥാനമൊഴിയുമെന്ന് സൂചന. ഏറെക്കാലമായി ഫ്ളിപ്പ്കാര്‍ട്ട് സി.ഇ.ഒ സ്ഥാനം വഹിച്ചു വരികയായിരുന്നു സച്ചിന്.
ഓഹരി വില്‍പ്പന പൂര്‍ണ്ണമാകുന്നതോടെ ഫ്ളിപ്പ്കാര്‍ട്ടിന്റെ കൂടുതല്‍ ഓഹരിയും വാള്‍മാര്‍ട്ട് സ്വന്തമാക്കും. സച്ചിന് 5.5 ശതമാനം ഓഹരി പങ്കാളിത്തമാണ് ഫ്ളിപ്പ്കാര്‍ട്ടിലുള്ളത്. ഫ്ളിപ്പ്കാര്‍ട്ടിന്റെ മറ്റൊരു സിഇഒ കൂടിയായ ബിന്നി ബന്‍സാലുമായി ചേര്‍ന്നാണ് സച്ചിന് ബന്‍സാല്‍ കമ്പനി തുടങ്ങിയത്. ഇരുവരും ആമസോണിലെ മുന്‍ ജീവനക്കാരായിരുന്നു. പദവി ഒഴിഞ്ഞാലും അദ്ദേഹം കമ്പനിയില്‍ തുടരുമെന്നാണ് കരുതുന്നത്.