കൊച്ചി: വരാപ്പുഴയില്‍ ആത്മഹത്യചെയ്ത വാസുദേവന്റെ വീടാക്രമിച്ചകേസില്‍ റിമാന്റിലായിരുന്ന മൂന്നു പ്രതികളെ വെള്ളിയാഴ്ച വരെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. വരാപ്പുഴ ദേവസ്വം പാടം സ്വദേശികളായ തലയോണിച്ചിറ വീട്ടില്‍ വിബിന്, മദ്ദളക്കാരന് ശ്രീജിത്ത്, കുഞ്ഞാത്ത് പറമ്പില്‍ കെ.ബി.അജിത്ത് എന്നിവരുയൊണ് കസ്റ്റഡിയില്‍ വിട്ടത്. മദ്ദളക്കാരന് ശ്രീജിത്ത് എന്നയാളെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയപ്പോഴാണ് ആളുമാറി ശ്രീജിത്തിനെ പിടികൂടിയതെന്ന് ഈ പ്രതികള്‍ പറഞ്ഞിരുന്നു. ഇത് പോലീസിന് എതിരെയുള്ള നിര്‍ണ്ണായക മൊഴിയായാണ് വിലയിരുത്തപെടുന്നത്.