തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. നിലവിൽ തൃശൂർ റൂറൽ എസ് പിയായ യതീഷ് ചന്ദ്ര തൃശൂർ കമ്മീഷണറാകും. അരുൾ ബി കൃഷ്ണ കൊല്ലം കമ്മീഷണറാകും രാഹുൽ ആർ നായർ എറണാകുളം റൂറൽ എസ് പി ആയും ഡോ. ശ്രീനിവാസ് കാസർകോഡ് എസ് പിയായി ചുമതലയേക്കും.
മറ്റ് ജില്ലകളിലെ എസ് പിമാർക്കും സ്ഥാനചലനമുണ്ട്.
പ്രതീഷ് കുമാർ (മലപ്പുറം), ആർ.നിശാന്തിനി (ഹെഡ് ക്വാട്ടേഴ്സ്), എം.കെ.പുഷ്കർ (തൃശൂർ റൂറൽ), ദേബേഷ് കുമാർ ബഹ്റ (പാലക്കാട്) എന്നിവയാണ് മറ്റ് മാറ്റങ്ങൾ.