തിരുവനന്തപുരം:കെവിനെ തട്ടിക്കൊണ്ടു പോയത് പൊലീസിന്റെ അറിവോടെ തന്നെയെന്ന് വ്യക്തമാക്കി ഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. ഗാന്ധിനഗര്‍ എഎസ്ഐ ബിജു കേസ് അട്ടിമറിച്ചെന്നാണ് കണ്ടെത്തല്‍. തട്ടിക്കൊണ്ടു പോയ ഉടന്‍ തന്നെ ഈ വിവരം എഎസ്ഐ അറിഞ്ഞിരുന്നു.
പ്രതികളുമായി എഎസ്ഐ ബിജു രണ്ടു തവണ ഫോണില്‍ സംസാരിച്ചു. ആറ് മണിക്ക് ഇരുവരും തമ്മില്‍ സംസാരിച്ചപ്പോള്‍ കെവിന് രക്ഷപെട്ടതായി ഷാനു പറഞ്ഞു.
ബിജു തന്നെയാണ് ഈ വിഷയം പൂഴ്ത്തിവച്ചത്. ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടും ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചില്ല. വിഷയത്തിന്റെ ഗൗരവം മനസിലാക്കാതെ ഇതിനെ ഒരു കുടുംബപ്രശ്നമാക്കി മാറ്റാനാണ് ശ്രമിച്ചത്. എസ് ഐ ഷിബു വിവരം അറിയുന്നത് ഞായറാഴ്ച രാവിലെ ഒമ്പത് മണിക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.