ന്യൂഡല്‍ഹി: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്കിയ കേസില്‍ പ്രതിയായ ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകന്റെ ജാമ്യപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സയ്ദ് സലാഹുദ്ദീന്റെ മകന് സയ്ദ് ഷാഹിദ് യൂസഫിന്റെ ജാമ്യപേക്ഷയാണ് ഹൈക്കോടതി തള്ളിയത് .
ഇക്കഴിഞ്ഞ ഏപ്രില്‍ 21നാണ് തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് സയ്യദ് സലാഹുദീന്റെ മകന് സയ്യദ് ഷാഹിദ് യൂസഫിനെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. തീവ്രവാദ പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ടി പണം സ്വരൂപിച്ചു എന്നതായിരുന്നു ഇയാള്‍ക്കെതിരെയുള്ള കുറ്റം.
യുഎപിഎ ഉള്‍പ്പെടെയുള്ള ഗൗരവമേറിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്. ഉത്തര്‍പ്രദേശ് കൃഷി വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന ഇയാള്‍ക്ക് കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടിരുന്നു. സയ്യദിനെ കേസില്‍ ഏഴാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബാക്കി ആറ് പ്രതികളും കേസില്‍ വിചരണ നേരിടുന്നുണ്ട്. കേസ് നിര്‍ണ്ണായക ഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.