കാൽപ്പന്തിന്‍റെ ലോകപോരിന് ഇനി ദിവസങ്ങൾ മാത്രം
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

കാൽപ്പന്തിന്‍റെ ലോകപോരിന് ഇനി ദിവസങ്ങൾ മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2018, 10:54 pm IST
Facebook
Twitter
WhatsAppTelegram

കാൽപ്പന്തിന്‍റെ ലോകപോരിന് ഇനി ദിവസങ്ങൾ മാത്രം. 21-ാമത് ലോകകപ്പ് ഫുട്ബോളിന് വേദിയാകുവാൻ, ലോകാവേശത്തെ ആവാഹിക്കുവാൻ, ഏറ്റവും വലിയ രാജ്യം സുസ്സജ്ജം. ലോകം ഇനി റഷ്യയിലേക്ക് ചുരുങ്ങും. ജൂൺ 14 മുതൽ ജൂലൈ 15 വരെ നീളുന്ന പോരാട്ടങ്ങളുടെ 32 ദിനങ്ങൾ, 32 ടീമുകൾ, 11 നഗരങ്ങളിലെ 12 വേദികളിലായി 64 മത്സരങ്ങൾ.

ആറ് കോൺഫെഡറേഷനുകളിലെ 211 അംഗരാജ്യങ്ങൾ രണ്ട് വർഷം നീണ്ട യോഗ്യതാ റൗണ്ടിൽ മത്സരിച്ചപ്പോൾ ലോകകപ്പ് ഫുട്ബോളിന്‍റെ ഫൈനൽ റൗണ്ടിൽ കളിക്കാൻ യോഗ്യത ലഭിച്ചത് 31 ടീമുകൾക്ക്. ആതിഥേയരായ റഷ്യയ്‌ക്ക് പ്രവേശനം നേരിട്ടും. അങ്ങനെയെത്തുന്ന 32 ടീമുകൾ എട്ട് ഗ്രൂപ്പുകളിലായി മത്സരിക്കും.

റഷ്യ,സൗദി അറേബ്യ, ഈജിപ്‍റ്റ്, ഉറുഗ്വെ എന്നീ ടീമുകൾ ഗ്രൂപ്പ് എയിലും, പോർച്ചുഗൽ, സ്‍പെയിൻ, മൊറോക്കോ, ഇറാൻ എന്നീ ടീമുകൾ ഗ്രൂപ്പ് ബിയിലും ഫ്രാൻസ്, ഓസ്‍ട്രേലിയ, പെറു, ഡെൻമാർക്ക് ടീമുകൾ ഗ്രൂപ്പ് സീയിലും അർജന്‍റീന, ഐസ്‍ലൻഡ്, ക്രൊയേഷ്യ, നൈജീര്യടീമുകൾ ഗ്രൂപ്പ് ഡീയിലും മത്സരിക്കുന്നു.

ഗ്രൂപ്പ് ഇയിൽ ബ്രസീൽ, സ്വിറ്റ്സർലൻഡ്, കോസ്റ്റാറിക്ക, സെർബിയ ടീമുകളും ഗ്രൂപ്പ് എഫിൽ ജർമ്മനി, മെക്സിക്കോ, സ്വീഡൻ, ദക്ഷിണകൊറിയ ടീമുകളും ഗ്രൂപ്പ് ജീയിൽ ബെൽജിയം, പനാമ, ടുനീഷ്യ, ഇംഗ്ളണ്ട് ടീമുകളും ഗ്രൂപ്പ് എച്ചിൽ പോളണ്ട്, സെനഗൽ, കൊളംബിയ, ജപ്പാൻ ടീമുകളും അണിനിരക്കുന്നു.

യു.എസ്, നെതർലൻഡ്സ്, ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരായ ചിലി, ആഫ്രിക്കൻ ജേതാക്കളായ കാമറൂൺ, നാല് തവണ ലോക ജേതാക്കളായിട്ടുള്ള ഇറ്റലി എന്നീ ടീമുകളുടെ അഭാവം ശ്രദ്ധേയം.

ജർമ്മനിയുടെ മരിയോ ഗോഡ്സെ, ഫ്രാൻസിന്‍റെ കരീം ബെൻസീമ, ദിമിത്രി പയറ്റ്, സ്പെയിനിന്‍റെ സെസ് ഫെബ്രിഗാസ്, അൽവരോ മൊറാട്ട, ബ്രസീലിന്‍റെ ഡാനീ ആൽവ്സ് പോർച്ചുഗലിന്‍റെ ഏദർ തുടങ്ങിയ മിന്നും താരങ്ങളുടെ അഭാവവും പ്രകടമാവും.

ക്രിക്കറ്റിലെ പോലെ, വീഡിയോ അസിസ്റ്റന്‍റ് റഫറിയുടെ സഹായം ആദ്യമായി ഏർപ്പെടുത്തുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. പന്ത് ഗോൾവര കടന്നോ, പെനാൽറ്റി അനുവദിക്കണമോ വേണ്ടയോ, ചുവപ്പ് കാർഡ് അർഹിക്കുന്ന ഫൗളാണോ വരുത്തിയത്, ആള് മാറിയാണോ കാർഡ് നൽകിയത് എന്നീ കാര്യങ്ങളിൽ സംശയമുണ്ടെങ്കിൽ വീഡിയോ അസിസ്റ്റന്‍റ് റഫറിയുടെ സഹായം തേടാം. തെറ്റായ തീരുമാനമാണ് ഫീൽഡ് റഫറിയുടേതെങ്കിൽ തിരുത്താനും വിഎആറിന് ആവശ്യപ്പെടാം.

ഇനി കാതും കണ്ണും റഷ്യയിലേക്ക് കൂർപ്പിക്കാം. പ്രതീക്ഷയും ആവേശവും കുതിപ്പും കിതപ്പും ആഹ്ളാദവും ആവേശവും നിരാശയും കണ്ണീരും കലർന്ന കാലം കാത്തുവച്ച മനോഹര പോരാട്ടങ്ങൾക്കായി.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികൾ ഗുരുഗ്രാമിൽ മരിച്ച നിലയിൽ

‘ബംഗ്ലാദേശ് മോഡൽ കലാപവും ഭരണമാറ്റവുമാണ് ലക്ഷ്യം’; ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമം; കോൺഗ്രസിനും ഇൻഡി സഖ്യത്തിനുമെതിരെ രാജ്‌നാഥ് സിംഗ്

വിവാഹത്തെച്ചൊല്ലിയുള്ള തർക്കം; 18കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കത്തിച്ചു, 19കാരൻ പിടിയിൽ

കണ്ണൂരിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അനൂപിന്റെ മരണം; കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തൽ; മാഹി സ്വദേശിക്കെതിരെ കേസ്

 പാറ്റകളുടെ പ്രതിഷേധത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണ; വ്യാജ അക്കൗണ്ടുകളിലൂടെ നിരന്തരം രാജ്യവിരുദ്ധം പ്രചാരണം; രഹസ്യാന്വേഷണ റിപ്പോർട്ട്  

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ബംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

നെന്മാറ ഇരട്ടക്കൊലക്കേസ്: സുധാകരന്റെ മക്കൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം പാഴ്‌വാക്കായി; രണ്ട് വർഷമായിട്ടും സർക്കാർ മാറിയിട്ടും നടപടിയില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies