സ്പെയിനും പോർച്ചുഗലും ഉൾപ്പെട്ട ഗ്രൂപ്പ് ബി
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

സ്പെയിനും പോർച്ചുഗലും ഉൾപ്പെട്ട ഗ്രൂപ്പ് ബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2018, 06:23 pm IST
Facebook
Twitter
WhatsAppTelegram

ലോകകപ്പിലെ ഫേവറിറ്റുകളായ സ്പെയിനും പോർച്ചുഗലും ഉൾപ്പെട്ട ഗ്രൂപ്പ് ബിയിൽ പ്രതിരോധക്കോട്ട കെട്ടാൻ ഇറാനും മൊറോക്കയും ഇറങ്ങും. സ്പെയിനും പോർച്ചുഗലും നേർക്കുനേർ പോരാട്ടത്തിനിറങ്ങുന്ന ജൂൺ 15 ലെ ഐബീരിയൻ ഡ‍ർബിയാകും ഗ്രൂപ്പ് ജേതാക്കളെ നിർണയിക്കുക.

മുൻ ചാമ്പ്യന്മാരായ സ്പെയിനും യൂറോകപ്പ് ജേതാക്കളായ പോർച്ചുഗലും ഉൾപ്പെട്ട ബി ഗ്രൂപ്പിൽ ആഫ്രിക്കൻ സാന്നിദ്ധ്യമായി മൊറോക്കോയും വീറോടെ പൊരുതാൻ ഇറാനും എത്തുന്നു. 2014ൽ ഏറ്റ തിരിച്ചടിയിൽ നിന്നും ഏറെ മുന്നേറിക്കഴിഞ്ഞ സ്പെയിന്‍റെ റിസർവ് നിര പോലും താരസമ്പന്നം. ടിക്കിടാക്കയുടെ സുവർണകാലം പിന്നിട്ടെങ്കിലും റഷ്യൻ ലോകകപ്പിൽ ജേതാക്കളാകാൻ സ്പെയിന് സാധ്യത കൽപിക്കുന്നതും ഈ താരബാഹുല്യം കൊണ്ടുതന്നെ.

നായകൻ സെർജിയോ റാമോസും ജെറാൾഡ് പിക്വെയും ഉൾപ്പെട്ട പ്രതിരോധക്കോട്ട, ഇനിയസ്റ്റയും, ബുസ്കറ്റ്സും ഇസ്കോയും ഡേവിഡ് സിൽവയും തിയാഗോയും അസെൻസിയോയും ഉൾപ്പെട്ട മിഡ് ഫീൽഡും ടീമിനെ കരുത്തുറ്റതാക്കുന്നു. സ്പാനിഷ് ലീഗിലെ പരിചയ സമ്പന്നതയും ഒത്തിണക്കവും ടീമിന് മുതൽക്കൂട്ടാകും.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിദ്ധ്യമാണ് പോർച്ചുഗലിന്‍റെ കരുത്ത്. യൂറോകപ്പിൽ ടീമിന്‍റെ ജയത്തിന് ചുക്കാൻ പിടിച്ച എദർ, നാനി, ആന്ദ്രെ ഗോമസ്, നെൽസൺ സെമെദോ ഡാനിലോ പെരേര എന്നിവരെ ഒഴിവാക്കിയാണ് കന്നി ലോകകപ്പ് കിരീടം തേടി ടീം റഷ്യയിലെത്തുന്നത്. യുവതാരങ്ങളായ ഗോൺസാലോ ഗുയിദെസും, ആന്ദ്രെ സിൽവയും റൊണാൾഡോയ്‌ക്കൊപ്പം മുന്നേറ്റ നിരയിലുണ്ടാകും.

ജൂൺ 15 ന് നടക്കുന്ന ഐബീരിയൻ ഡ‍ർബിയിൽ സ്പെയിനും പോർച്ചുഗലും നേർക്കുനേർ പോരാട്ടത്തിനിറങ്ങും. ഈ മത്സരം തന്നെയാകും ഗ്രൂപ്പുജേതാക്കളെയും നിശ്ചയിക്കുക.

യോഗ്യതാ റൗണ്ടിലെ മികച്ച പ്രകടനത്തോടെ ലോകകപ്പിൽ ആദ്യം ഇടം പിടിച്ച ഇറാന് പ്രതീക്ഷ നൽകുന്നത് കരുത്തുറ്റ പ്രതിരോധ നിരയാണ്. അഞ്ചാം ലോകകപ്പിനിറങ്ങുന്ന ഇറാന് കാർലോസ് ക്വിറോസിന്‍റെ പരിശീലന മികവും കരുത്താകുന്നു. അമേരിക്കയ്‌ക്കെതിരെ നേടിയ ഏകജയം മാത്രമാണ് ഇതുവരെയുള്ള ലോകകപ്പിലെ നേട്ടം. യൂറോപ്പിലും സ്വന്തം മണ്ണിലും കളിക്കുന്ന താരങ്ങളുടെ സമ്മിശ്ര നിര റഷ്യയിൽ വിസ്മയം സൃഷ്ടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

നീണ്ട ഇടവേളയ്‌ക്ക് ശേഷം ലോകകപ്പിനെത്തുന്ന മൊറോക്കോയ്‌ക്ക് സാന്നിദ്ധ്യമറിയിക്കാൻ ഒരുപിടി മികച്ച താരങ്ങളുണ്ട് ആഫ്രിക്കൻ കരുത്തുമായി. റയൽ മാഡ്രിഡിലെ പ്രതിരോധനിരക്കാരൻ അഷറഫ് ഹക്കിമി, യുവന്‍റസ് താരം മെഹ്ദി ബെനാറ്റിയ തുടങ്ങിയ താരങ്ങൾ മൊറൊക്കോയ്‌ക്കായി ബൂട്ടുകെട്ടും

Tags: FIFA 2018 Groups
Share76
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികൾ ഗുരുഗ്രാമിൽ മരിച്ച നിലയിൽ

‘ബംഗ്ലാദേശ് മോഡൽ കലാപവും ഭരണമാറ്റവുമാണ് ലക്ഷ്യം’; ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമം; കോൺഗ്രസിനും ഇൻഡി സഖ്യത്തിനുമെതിരെ രാജ്‌നാഥ് സിംഗ്

വിവാഹത്തെച്ചൊല്ലിയുള്ള തർക്കം; 18കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കത്തിച്ചു, 19കാരൻ പിടിയിൽ

കണ്ണൂരിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അനൂപിന്റെ മരണം; കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തൽ; മാഹി സ്വദേശിക്കെതിരെ കേസ്

 പാറ്റകളുടെ പ്രതിഷേധത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണ; വ്യാജ അക്കൗണ്ടുകളിലൂടെ നിരന്തരം രാജ്യവിരുദ്ധം പ്രചാരണം; രഹസ്യാന്വേഷണ റിപ്പോർട്ട്  

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ബംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

നെന്മാറ ഇരട്ടക്കൊലക്കേസ്: സുധാകരന്റെ മക്കൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം പാഴ്‌വാക്കായി; രണ്ട് വർഷമായിട്ടും സർക്കാർ മാറിയിട്ടും നടപടിയില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies