റാഞ്ചി : ഛാര്‍ഖണ്ഡില്‍ കമ്മ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സി.ആര്.പി.എഫ് ജവാന്മാർക്ക് വീരമൃത്യൂ.
സി ആർ പി എഫിലെ കോബ്ര വിംഗിലെ എ.എസ്.ഐയും ജവാനുമാണ് കൊല്ലപ്പെട്ടത്. ഇരുവരെയും ഹെലിക്കോപ്റ്ററില്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എ.എസ്.ഐ ബന്വ ഓറനും ജവാന് ഉത്പല്‍ റാബയുമാണ് കൊല്ലപ്പെട്ടത്.
ഛാര്‍ഖണ്ഡിലെ സെറായികേല-ഖരസാവന്‍ ജില്ലയിലെ കുച്ചായി മേഖലയിലെ വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
കോബ്രയിലെ ഇരുന്നൂറ്റിമൂന്നാം വിഭാഗവും ജില്ലാ പൊലീസും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനെ തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍.