തിരുവനന്തപുരം: കേരളാ കോൺഗ്രസിനെ മുന്നണിയിലുൾപ്പെടുത്തിയതിൽ പ്രതിഷേധവുമായി വി.എം സുധീരൻ. കെ.എം മാണി എത്തിയപ്പോൾ യുഡിഎഫ് യോഗത്തിൽ നിന്ന് വി.എം സുധീരൻ ഇറങ്ങിപ്പോയി. കോൺഗ്രസിന്റെ പോക്ക് നാശത്തിലേക്കാണെന്ന് സുധീരൻ പ്രതികരിച്ചു. തീരുമാനം ബിജെപിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ മുരളീധരൻ എംഎൽഎ യോഗത്തിൽ നിന്ന് വിട്ടുനിന്നു. നിലവിലുള്ള സിറ്റിംഗ് സീറ്റ് കൂടി മാണിക്ക് കൊടുക്കാമായിരുന്ന് മുരളീധരന് പറഞ്ഞു.
അതേസമയം, രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നൽകിയത് പ്രത്യേക സാഹചര്യത്തിലാണെന്നും, കീഴ് വഴക്കമല്ലെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു. പി ജെ കുര്യന്റെ പ്രതികരണം കാര്യമറിയാതെയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.