ലഖ്നൗ ; നരേന്ദ്രമോദി പ്രധാനമന്ത്രിയായി തുടരേണ്ടത് രാജ്യ താല്‍പ്പര്യത്തിന് അനിവാര്യമാണെന്ന് കേന്ദ്രമന്ത്രിയും ആര്‍എല്‍എസ്പി നേതാവുമായ ഉപേന്ദ്ര കുശാവ.
ബിജെപിക്കെതിരെയുള്ളത് തട്ടിക്കൂട്ടുന്ന സഖ്യമാണെന്നും അതിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ജെഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി തന്നെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ചതിനോട് പ്രതികരിക്കുകയായിരുന്നു കുശാവ.
എന്‍ഡിഎ വിട്ട് എവിടേക്കുമില്ല. ആര്‍ജെഡിയുമായി ഒരു ബന്ധവുമില്ല. മഹാസഖ്യത്തിലേക്കുമില്ല. ആര്‍ജെഡിയുടെ അടിത്തറ തന്നെ പോയി. നഷ്ടപ്പെട്ട സ്ഥാനം കണ്ടെത്താനാണ് ഇത്തരം നീക്കങ്ങള്‍ അവര്‍ നടത്തുന്നതെന്നും കുശാവ പറഞ്ഞു.