ടോക്കിയോ: പടിഞ്ഞാറന്‍ ജപ്പാനിലെ മെട്രോപൊളിറ്റന്‍ നഗരമായ ഒസാക്കയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ എട്ടു വയസുകാരി ഉള്‍പ്പെടെ മൂന്നു പേര് കൊല്ലപ്പെട്ടു. 12ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും 90ലധികം പേര് ചെറു പരിക്കുകളുമേറ്റ് ആശുപത്രിയിലാണ്.
പ്രാദേശിക സമയം രാവിലെ 8 മണിയോടു കൂടിയാണ് ഭൂകമ്പമുണ്ടായത്. പല കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഭൂനിരപ്പില്‍ നിന്നും 13 കിലോമീറ്റര്‍ താഴെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തെ തുടര്‍ന്ന് പ്രദേശത്തേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.