ബൗൾ ചെയ്യാൻ ബാക്കിയുണ്ടായിരുന്നത് കീപ്പറും രണ്ടു പേരും മാത്രം : കിണഞ്ഞു ശ്രമിച്ച കംഗാരുക്കളെ അടിച്ചു തകർത്ത് ഇംഗ്ളണ്ട് : പിറന്നത് ഏകദിനത്തിലെ ഏറ്റവും വലിയ സ്കോർ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ബൗൾ ചെയ്യാൻ ബാക്കിയുണ്ടായിരുന്നത് കീപ്പറും രണ്ടു പേരും മാത്രം : കിണഞ്ഞു ശ്രമിച്ച കംഗാരുക്കളെ അടിച്ചു തകർത്ത് ഇംഗ്ളണ്ട് : പിറന്നത് ഏകദിനത്തിലെ ഏറ്റവും വലിയ സ്കോർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2018, 11:09 pm IST
Facebook
Twitter
WhatsAppTelegram

ട്രെന്റ്‌ബ്രിഡ്ജ് : ഏകദിന ക്രിക്കറ്റിലെ റെക്കോർഡ് തിരുത്തിക്കുറിച്ച് ഇംഗ്ളണ്ട് . ട്രെന്റ് ബ്രിഡ്ജിൽ നടന്ന മൂന്നാമത് ഏകദിന മത്സരത്തിൽ ആസ്ട്രേലിയക്കെതിരെയാണ് ‌ഇംഗ്ളണ്ട് കൂറ്റൻ സ്കോർ നേടിയത്. ടോസ് നേടി ഇംഗ്ളണ്ടിനെ ബാറ്റിംഗിനു വിട്ട ആസ്ട്രേലിയക്ക് തൊട്ടതെല്ലാം പിഴയ്‌ക്കുകയായിരുന്നു.

ബെയർസ്റ്റോയുടെയും അലക്സ് ഹെയിൽസിന്റേയും സെഞ്ച്വറിയുടെ മികവിൽ ഇംഗ്ളണ്ട് അടിച്ചു കൂട്ടിയത് 481 റൺസ് . ഇതോടെ പഴങ്കഥയായത് ഇംഗ്ളണ്ടിന്റെ തന്നെ പേരിലുള്ള റെക്കോഡ്. 2016 ൽ പാകിസ്ഥാനെതിരെ നേടിയ 444 റൺസിന്റെ റെക്കോഡാണ് തകർന്നത്. ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഗ്ളോസസ്റ്റർഷെയറിനെതിരെ സറേ നേടിയ 496 റൺസാണ് ഏറ്റവും വലിയ സ്കോർ. ദിവസങ്ങൾക്കു മുൻപ് ന്യൂസിലൻഡ് വനിതകൾ അയർലൻഡിനെതിരെ നാലു വിക്കറ്റിന് 490 റൺസെടുത്ത് റെക്കോഡ് സൃഷ്ടിച്ചിരുന്നു.

ഓപ്പണിംഗ് വിക്കറ്റിൽ തന്നെ ജേസൻ റോയിയും ബെയർസ്റ്റോവും ചേർന്ന് അടിച്ചു കൂട്ടിയത് 20 ഓവറിൽ 159 റൺസ് . റോയ് 82 റൺസെടുത്തു നിൽക്കെ റണ്ണൗട്ടായതോടെയാണ് കൂട്ടുകെട്ട് തകർന്നത്. മൂന്നാം ബാറ്റ്സ്മാനായിറങ്ങിയ അലക്സ് ഹെയിൽസും ആഞ്ഞടിച്ചതോടെ കംഗാരുക്കൾ മാനസികമായി തകർന്നു. രണ്ടാം വിക്കറ്റ് വീണത് മുപ്പത്തഞ്ചാം ഓവറിൽ സ്കോർ 310 ൽ നിൽക്കുമ്പോൾ. 92 പന്തിൽ അഞ്ച് സിക്സറുകളുടെ അകമ്പടിയോടെ 139 റൺസെടുത്ത ബെയർസ്റ്റോ പുറത്തായി.

പിന്നീടു വന്ന ജോസ് ബട്ലർക്ക് 11 റൺസ് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. ക്യാപ്ടൻ ഇയോൻ മോർഗൻ മിന്നൽ വേഗത്തിൽ നേടിയ 67 റൺസ് കൂടിയായതോടെ ഇംഗ്ളണ്ട് മുൻ റെക്കോഡ് തിരുത്തിക്കുറിച്ചു. അലക്സ് ഹെയിൽസ് 92 പന്തിൽ 147 റൺസെടുത്തു പുറത്തായി. അവസാന ഓവറുകളിൽ വിചാരിച്ചത്ര വേഗത്തിൽ റൺസ് നേടാൻ കഴിയാതിരുന്നതു കൊണ്ട് മാത്രമാണ് ഇംഗ്ളണ്ട് അഞ്ഞൂറു കടക്കാഞ്ഞത്.

‌ആസ്ട്രേലിയക്ക് വേണ്ടി എട്ടു പേരാണ് പന്തെറിഞ്ഞത്. പത്ത് ഓവറിൽ 70 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത ആഷ്ടൻ അഗർ മാത്രമാണ് കൂട്ടത്തിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത്. റിച്ചാഡ്സൺ മൂന്നു വിക്കറ്റുകൾ വീഴ്‌ത്തി.

Share
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

 പാറ്റകളുടെ പ്രതിഷേധത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണ; വ്യാജ അക്കൗണ്ടുകളിലൂടെ നിരന്തരം രാജ്യവിരുദ്ധം പ്രചാരണം; രഹസ്യാന്വേഷണ റിപ്പോർട്ട്  

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ബംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

നെന്മാറ ഇരട്ടക്കൊലക്കേസ്: സുധാകരന്റെ മക്കൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം പാഴ്‌വാക്കായി; രണ്ട് വർഷമായിട്ടും സർക്കാർ മാറിയിട്ടും നടപടിയില്ല

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ സജീവിന്റെ ശരീരത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടിയിലേറെ മദ്യം; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി ജൂതപ്പള്ളി ആക്രമണം: കോഡർ ഹൗസ് തീപിടിത്തത്തിലും വീണ്ടും അന്വേഷണം; എബിൻ പോളിനെ വിശദമായി ചോദ്യം ചെയ്യും

മലപ്പുറത്ത് ഇസ്ലാമിക ആഭിചാരത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പിന്നാലെ മാതാവിനൊപ്പം ഒളിച്ചോടി; ജസൽ തങ്ങൾ അറസ്റ്റിൽ

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies