മലപ്പുറം: ഇസ്ലാമിക ആഭിചാരത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം എടവണ്ണ കുണ്ടുതോട് സ്വദേശി ജസൽ തങ്ങളാണ് അറസ്റ്റിലായത്.
ഇസ്ലാമിക ആഭിചാരത്തിന്റെ പേരിൽ 17കാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. ചികിത്സയ്ക്കായി എത്തിയ പെൺകുട്ടിയുടെ മാതാവുമായി സൗഹൃദം സ്ഥാപിച്ച പ്രതി പിന്നീട് ഇവരെയും കൂട്ടി ഒളിച്ചോടുകയായിരുന്നു.
കേരള–കർണാടക അതിർത്തിയിലെ ആനക്കല്ലിൽ മാതാവിനൊപ്പം ഒളിവിൽ കഴിയുന്നതിനിടെ കാസർകോട് മഞ്ചേശ്വരത്തുനിന്നാണ് ജസൽ തങ്ങളെ പിടികൂടിയത്. എടവണ്ണ പോലീസും നിലമ്പൂർ സ്ക്വാഡും സംയുക്തമായാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിൽ പ്രതിയായ ജസൽ തങ്ങളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.















