ആംസ്റ്റർഡാം : ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ പാകിസ്ഥാനെതിര ഇന്ത്യക്ക് തകർപ്പൻ വിജയം .4-0 നാണ് ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചത്. രമൺ ദീപ് , ദില്‍പ്രീത് , മൻദീപ് , ലളിത് എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ഗോൾ നേടിയത്.നെതർലൻഡ്സിലെ ബ്രേഡയിൽ നടന്ന കളിയിൽ പാകിസ്ഥാനെ അക്ഷരാർത്ഥത്തിൽ ഇന്ത്യ ചുരുട്ടിക്കെട്ടുകയായിരുന്നു.
25-)0 മിനുട്ടിൽ രമൺ ദീപ് സിംഗാണ് ഇന്ത്യൻ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. അൻപത്തിനാലാം മിനുട്ടിൽ ദില്‍പ്രീത് ലീഡുയർത്തി . 57-)0 മിനുട്ടിൽ മൻദീപും രണ്ട് മിനുട്ടിനു ശേഷം ലളിതും ഗോൾ നേടിയതോടെ തകർപ്പൻ ജയം ഇന്ത്യ സ്വന്തമാക്കുകയായിരുന്നു.
ഞായറാഴ്ച്ച നടക്കുന്ന തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇന്ത്യ അർജന്റീനയെ നേരിടും