ആംസ്റ്റർഡാം : ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യ അർജന്റീനയെ തോൽപ്പിച്ചു. നെതർലൻഡ്സിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ 2-1 നാണ് ഇന്ത്യ അർജന്റീനയെ തകർത്തത്.
പതിനേഴാം മിനുട്ടിൽ ഹർമൻ പ്രീതും ഇരുപത്തെട്ടാം മിനുട്ടിൽ മൻദീപുമാണ് ഇന്ത്യക്ക് വേണ്ടി ഗോൾ നേടിയത് . അർജന്റീനയുടെ ആശ്വാസ ഗോൾ പില്ലറ്റിന്റെ വകയായിരുന്നു.
ഇന്നലെ നടന്ന മത്സരത്തിൽ പരമ്പരാഗത എതിരാളികളായ പാകിസ്ഥാനെ ഇന്ത്യ 4-0 നു തകർത്തിരുന്നു